തലശേരി:കേന്ദ്രിയ വിദ്യാലയം സ്ഥലം പരിശോധനക്കായി ഉന്നത തല സംഘമെത്തി. കുണ്ടൂർ മലയിലെ ഏഴര ഏക്കർ സ്ഥലമാണ് പരിശോധിച്ചത്. സ്ഥലത്തിന്റെ ഭൂപ്രകൃതി. ശുദ്ധ ജല സംവിധാനം എന്നീ കാര്യങ്ങളും ചർച്ച ചെയ്തു. സ്ഥലം മേയ് മാസത്തോടെ കെ വി ക്കു കൈമാറാൻ കഴിയുമെന്ന് സബ് കളക്ടർ പറഞ്ഞു. സ്ഥലം ലഭ്യമായാൽ ഉടൻ തന്നെ നിർമാണ പ്രവർത്തനം തുടങ്ങു മെന്നു കേന്ദ്രിയ വിദ്യാലയം റീജിയണൽ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
സംഘത്തിൽ സബ് കളക്ടർ ആസിഫ് കെ യുസഫ്. കെ വി റീജിയണൽ ഡെപ്യൂട്ടി കമ്മിഷണർ കരുണാകരൻ. സെൻട്രൽ പി.ഡബ്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ നിപുൻ ഗുപ്ത. പ്രിൻസിപ്പൽ അമൃത ബാല. സ്‌പെഷ്യൽ തഹസിൽദാർ സാദിക്ക് പി ഒ.പഞ്ചായത്ത് പ്രസിഡന്റ് എം ഷീബ. വൈസ് പ്രസിഡന്റ് പി.പി.സനൽ ,കെ.എസ്.ഇ.ബി എൻജിനീയർ വിഷ്ണു പ്രഭു. എൻജിനീയർ സുനിൽ പ്രദീപ്. എം പി യുടെ പ്രതിനിധി എം പി അരവിന്ദാക്ഷൻ. കെ വി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സുശീൽ ചന്ദ്രോത്ത്,. പി രാജീവ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ വി പവിത്രൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ,