കണ്ണൂർ: ഞാൻ പൗരൻ പേര് ഭാരതീയൻ എന്ന മുദ്രാവാക്യമുയർത്തി സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽ യാത്രക്ക് ഫെബ്രു. 13 ന് വൈകിട്ട് 4 മണിക്ക് കണ്ണുർ സ്റ്റേഡിയം കോർണ്ണറിൽ സ്വീകരണം നൽകാൻ സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി തിരുമാനിച്ചു. യോഗത്തിൽ ജില്ലാ ചെയർമാൻ സുരേഷ് കുത്ത് പറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺ വിനർ കാരയിൽ സുകുമാരൻ.എം പ്രദീപ് കുമാർ.പി സി രാമകൃഷ്ണൻ.ആനന്ദ് നാറാത്ത്.ഡോ. വി.എ അഗസ്റ്റിൻ, ദാസൻ പുത്തലത്ത് .രത്‌നകുമാർ. രാഗേഷ് തില്ലങ്കേരി, പി.പി.മുസ്തഫ എന്നിവർ പ്രസംഗിച്ചു.