പഴയങ്ങാടി: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിന് 30 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, വിവിധ അറ്റകുറ്റ പ്രവൃത്തികൾ, പുതിയ ഉപകരണങ്ങൾ വാങ്ങൽ, മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് തുക പ്രഖ്യാപിച്ചത്.
ദന്തൽ കോളേജിന് 1.50 കോടി രൂപയും അനുവദിച്ചു. പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനും അറ്റകുറ്റ പ്രവർത്തനങ്ങൾക്കും പഠന ഉപകരണങ്ങളും ലൈബ്രറി നിർമ്മാണത്തിനു തുക ഉപയോഗിക്കും. മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ് നിർമ്മാണത്തിന് 90 ലക്ഷം രുപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗവ. ആയുർവേദ കോളേജിന്റ വികസന പ്രവർത്തനങ്ങർക്ക് 9 കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്.
ഇ.എൻ.ടി ഒഫ്‌താൽമോളജി ആശുപത്രി, ലേഡീസ് ഹോസ്റ്റൽ ഇരുനില കെട്ടിടം, അക്കാദമിക് ബ്ലോക്ക് നിർമ്മാണം എന്നിവയ്‌ക്കാണ് 9 കോടി അനുവദിച്ചത്. ആയുർവേദ കോളേജിൽ മാനസികാരോഗ്യ ക്ലിനിക് ആരംഭിക്കുന്നതിന് 1.50 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.
ചെറുതാഴം പഞ്ചായത്തിലെ നട്ടിക്കടവിൽ പെരുമ്പപുഴക്ക് കുറുകെ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാൻ 8 കോടി രൂപയാണ് അനുവദിച്ചത്.