കൂത്തുപറമ്പ്: ജയിലുകളിൽ തടവുകാരുടെ ആത്മഹത്യ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തടവുകാരുടെ ക്ഷേമത്തിന് പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തടവുകാരോട് നീതിബോധമുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. കൂത്തുപറമ്പ് സ്പെഷ്യൽ സബ്ബ് ജയിലിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി

ജയിൽ അന്തേവാസികളുടെ ക്ഷേമത്തിന് വേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ളത്. പഴയ ജയിലിന്റെ സങ്കൽപ്പമല്ല നിലവിൽ കേരളത്തിലെ ജയിലുകളിൽ. ഭാവി ജീവിതം കരുപ്പിടിപ്പിക്കാനാവശ്യമായ പരിശീലന പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്, എം.പി.മാരായ കെ.മുരളീധരൻ, കെ.കെ.രാഗേഷ്, ജില്ലാ സെഷൻസ് ജഡ്ജ് ടി.ഇന്ദിര, കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ എം.സുകുമാരൻ, ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി.എം.കെ.വിനോദ് കുമാർ, സൈജ മോൾ എൻ.ജേക്കകബ്, കെ.വി. രജീഷ്., ടി.കെ.മോഹനൻ, കെ.ധനജ്ഞയൻ, സി.ജി.തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. മൂന്നരകോടിയോളം രൂപ ചിലവിലാണ് കൂത്തുപറമ്പിൽ സ്പെഷ്യൽ സബ്ബ് ജയിൽ നിർമ്മിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന സബ് ജയിൽ നവീകരിച്ചാണ് പുതിയ ജയിൽ നിർമ്മിക്കുന്നത്.