പഴയങ്ങാടി:പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ കണ്ണപുരം പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ചെങ്കൽ ലോറിയിൽ ടാങ്കർ ലോറി ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു.ടാങ്കർ ലോറിയിലെ ക്‌ളീനർക്ക് സാരമായി പരിക്കേറ്റു. മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന ടാങ്കർ ലോറിയാണ് അപകടം ഉണ്ടാക്കിയത്.ഇന്നലെ പുലർച്ചയോടെയാണ് അപകടം.അപകടത്തിൽ ടാങ്കർ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.കണ്ണപുരം എസ് .ഐ. ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.