തലശ്ശേരി: പ്രസ് ഫോറം ഇ.കെ നായനാർ ലൈബ്രറി, ജെ.സി.ഐ എന്നിവ സംയുക്തമായി നവരത്‌ന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കരാത്തെ ആചാര്യൻ സെൻ സായ് കെ. വിനോദ് കുമാറിനെ പുതുച്ചേരി മുഖ്യമന്ത്രി വേലു നാരായണസ്വാമി ഉപഹാരം നൽകി ആദരിച്ചു. എ.എൻ ഷംസീർ, ജില്ലാ ജഡ്ജി ടി. ഇന്ദിര, ഗവ. പ്ലീഡർ ബി.പി ശശീന്ദ്രൻ, ഡിവൈ.എസ്.പി. കെ.വി വേണുഗോപാൽ, പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ, മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ. വത്സരാജ് തുടങ്ങിയവർ പങ്കെടുത്തു.