കാസർകോട്: രണ്ട് ട്രെയിനുകളിൽ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കുന്നതിനായി രൂപീകരിച്ച ഇരുപതംഗ സംഘത്തിൽ കാസർകോട്ടെയും മംഗളൂരുവിലെയും റെയിൽവെ പൊലീസിനെയും ഉൾപ്പെടുത്തി. റെയിൽവെ പൊലീസിന്റെയും കേരള പൊലീസിന്റെയും സംയുക്തസംഘമാണ് അന്വേഷണം നടത്തുന്നത്.

ചെന്നൈ മുതൽ മംഗളൂരുവരെയുള്ള മേഖലകളിലായാണ് അന്വേഷണം പുരോഗമിക്കുന്നത്. യാത്രക്കാരായി ട്രെയിനിൽ കയറിയവർ തന്നെയാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ട്രെയിനുകളിൽ കവർച്ച നടന്ന കോച്ചുകളിലെയും സമീപ കോച്ചുകളിലെയും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സിങ്കപ്പൂരിൽ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുകാരായ ദമ്പതികൾ മലബാർ എക്‌സ്പ്രസിലാണ് കൊള്ളയടിക്കപ്പെട്ടത്. പുല്ലൂർ ഉദയനഗർ നെല്ലിയോടൻ വീട്ടിൽ വൈശാഖ്, ഭാര്യ പ്രവീണ പ്രേംദാസ് എന്നിവരുടെ ഒമ്പതര പവൻ സ്വർണാഭരണങ്ങൾ , പാസ്‌പോർട്ട്, എ ടി എം കാർഡുകൾ, സിങ്കപ്പൂരിലെ ജോലിസംബന്ധിച്ച രേഖകൾ എന്നിവ ഉൾപ്പെടുന്ന ബാഗാണ് കവർന്നത്. ചെന്നൈ എക്‌സ്പ്രസിൽ തമിഴ്‌നാട് സ്വദേശി പൊന്നുമാരനും കൊള്ളയടിക്കപ്പെ

ട്ടു.