കാസർകോട് : ബദിയടുക്ക ടൗണിലെ അക്ഷയ ഫാൻസി കടയുടമ ശ്രീനിവാസ റാവുവിന്റെ വീട് കുത്തിത്തുറന്ന് 80 പവനും രണ്ട് ലക്ഷം രൂപയും കവർന്നു.
ശ്രീനിവാസ വീടുപൂട്ടി കുടുംബസമേതം കൊൽക്കൊത്തയിലേക്ക് പോയതായിരുന്നു. പറമ്പിൽ നനയ്ക്കാനായി ഇന്നലെ രാവിലെ എത്തിയ അയൽവാസിയാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. ഇദ്ദേഹം ശ്രീനിവാസയുടെ ബന്ധുവിനെ വിളിച്ചുവരുത്തിയ ശേഷം അകത്തുകയറി നോക്കിയപ്പോൾ അലമാര കുത്തിപ്പൊളിച്ച നിലയിലായിരുന്നു. സാധനങ്ങൾ വാരിവലിച്ചിട്ടതായും കണ്ടെത്തി. ഫോണിൽ ബന്ധപ്പെട്ടപ്പോൾ അലമാരയിൽ 80 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും ഉണ്ടായിരുന്നുവെന്ന് ശ്രീനിവാസ പറഞ്ഞു.ഇതോടെയാണ് വലിയ മോഷണം നടന്നതായി സ്ഥിരീകരിക്കപ്പെട്ടത്.
ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.