കാസർകോട്: കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടറെ കൈയേറ്റം ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു. പൊയ്‌നാച്ചിയിലെ സന്തോഷിനെ (35)യാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. കെ.എസ്.ആർ.ടി.സി കാസർകോട് ഇൻസ്‌പെക്ടർ കുട്ടനായിക്കിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി എത്തിയ സന്തോഷ് ജീവനക്കാരെ അസഭ്യം പറയുകയും തള്ളിത്താഴെയിടുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.