മട്ടന്നൂർ: ഷുഹൈബ് കൊലപാതക കേസിൽ മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടുമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും കെ. സുധാകരൻ എം.പി പറഞ്ഞു. കീഴല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ ഷുഹൈബ് അനുസ്മരണ റാലിയുടെ സമാപന പൊതു സമ്മേളനം എടയന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷുഹൈബിന് വെട്ടേറ്റ തെരൂർ തട്ട് കടയ്ക്ക് സമീപത്ത് നിന്നാരംഭിച്ച അനുസ്മരണ റാലി എടയന്നൂരിൽ സമാപിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ. പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ ഭാസ്കരൻ , ബ്ലോക്ക് പ്രസിഡന്റ് ടി.വി രവീന്ദ്രൻ, നേതാക്കളായ റിജിൽ മാക്കുറ്റി, സുദീപ് ജയിംസ്, വിനേഷ് ചുള്ളിയാൻ, ഫർസീൻ മജീദ്, എ.കെ സതീശൻ, എം. രത്നകുമാർ, എ.കെ ദീപേഷ്, വി. സുരേഷ് ബാബു, നിസാം എടയന്നൂർ എന്നിവർ സംസാരിച്ചു.