പാപ്പിനിശ്ശേരി:ധർമ്മശാലയിൽ വാഹനപരിശോധനയ്ക്കിടെ പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ കെ.സി ഷിബുവും സംഘവും മുക്കാൽ കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ അറസ്റ്റുചെയ്തു. കേരളത്തിലേക്ക് ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രമുഖനെന്ന് സംശയിക്കുന്ന എസ് മുരുകൻ(49)​ ആണ് അറസ്റ്റിലായത്.

പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി.അഭിലാഷ് , കെ .കെ.സാജൻ ,സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.നിഷാദ് ,എം. സി. വിനോദ് കുമാർ ,സനീബ് കീരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.