അരോളി: ജി.എസ്.ടി.യു. മുൻ സംസ്ഥാന പ്രസിഡന്റും ആദ്ധ്യാത്മിക പ്രഭാഷകനുമായിരുന്ന അരോളിയിലെ പി.വി. രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ കെ. പത്മിനി (67-റിട്ട. ടീച്ചർ, അരോളി സെൻട്രൽ എൽ.പി സ്കൂൾ) നിര്യാതയായി. കല്യാശ്ശേരിയിലെ പരേതരായ കെ. കുഞ്ഞിരാമൻ നമ്പ്യാരുടെയും കെ.പി. പാർവ്വതി അമ്മയുടെയും മകളാണ്. മക്കൾ: സചീന്ദ്രൻ (എഞ്ചിനീയർ, ബംഗളൂരു), സുമ (ചെന്നൈ). മരുമക്കൾ: രാമചന്ദ്രൻ (കാങ്കോൽ, എഞ്ചിനീയർ, ചെന്നൈ), രൂപ (അഞ്ചാംപീടിക). സഹോദരങ്ങൾ: സൗദാമിനി, സാവിത്രി, പരേതനായ ശ്രീധരൻ നമ്പ്യാർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അരോളി സമുദായ ശ്മശാനത്തിൽ.