ആലക്കോട്: കാപ്പിമലയിലെ റിട്ട. സി.ഐ.എസ്.എഫ് കമാൻഡന്റ് പൊടിമറ്റം പി.കെ ജോയിയുടെ ഭാര്യ സെലിൻ (60) നിര്യാതയായി. പരേത കാപ്പിമല വാലുമ്മേൽ സെബാസ്റ്റ്യന്റെയും പരേതയായ ത്രേസ്യാമ്മയുടെയും മകളാണ്. മക്കൾ: അഷ്ന (ഐ.ഐ.ടി ചെന്നൈ ), ആൽവിൻ (മേഴ്സിഡെസ് ബെൻസ്, ബെംഗളൂരു). മരുമകൻ: നിജോ പൗലോസ് (റോയൽ ബാങ്ക് ഓഫ് സ്കോട്ലൻഡ്, ഡൽഹി ), സഹോദരങ്ങൾ: ഷേർളി ജോണി, മേഴ്സി അലക്സ്, ഡോ: റീന ഷിജോ.