കണ്ണൂർ: കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹർഷാദ് അദ്ധ്യക്ഷത വഹിച്ചു. ഷബീർ പെരുമ്പാവൂർ, മുരുകൻ തേവർ, സിറാജ് എറണാകുളം, ബഷീർ പേരാവൂർ, ഫൈസൽ കന്നാപറമ്പിൽ, റസാഖ് വയനാട്, നിസാർ തലശേരി, കെ നിസാർ, ഉമൈർ പാദം സംസാരിച്ചു. ഭാരവാഹികളായി കെ. ഗംഗാധരൻ കണ്ണപുരം( പ്രസിഡന്റ്) റഷീദ്(സെക്രട്ടറി) ഉമൈർപാദം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.