കാസർകോട് : പതിനേഴാമത് സംസ്ഥാന ടെന്നീസ് വോളിബാൾ ചാമ്പ്യൻ ഷിപ്പ് കോട്ടിക്കുളം ഗ്രീൻ വുഡ്‌സ് ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. സബ് ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ കാസർകോട് ജില്ല ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും നേടി. സബ്‌ജൂനിയർ ഗേൾസ് വിഭാഗത്തിൽ മലപ്പുറം ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും നേടി. സീനിയർ ബോയ്‌സ് വിഭാഗത്തിൽ പാലക്കാട് ജില്ല ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും കാസർകോട് ജില്ല മൂന്നാാം സ്ഥാനവും നേടി . സീനിയർ ഗേൾസ് വിഭാഗത്തിൽ പാലക്കാട് ഒന്നാം സ്ഥാനവും മലപ്പുറം രണ്ടാം സ്ഥാനവും നേടി.
സമാപന യോഗം എം.സി.ഖമറുദ്ദീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കാപ്പിൽ മുഹമ്മദ് പാഷ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹിമാൻ മാസ്റ്റർ , കെ. ബി.എം. ഷെരീഫ് , ഷാഫി കട്ടക്കാൽ , കെ.ജി. മാധവൻ, കെ.വി. അപ്പു , ഷംസുദ്ദീൻ ചെമ്പിരിക്ക , മനോജ് പള്ളിക്കര , എ.ആർ. ഷെരീഫ് , ഇ.ഹബീബ് , മുഹമ്മദ് കോടിയിൽ , അബ്ദുൾ റഹിമാൻ പാലക്കുന്ന് , മഞ്ചുകുമാർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ടെന്നീസ് വോളിബാൾ ചാമ്പ്യൻഷിപ്പ് സീനിയർ വിഭാഗം ജേതാക്കളായ പാലക്കാട് ജില്ലാ ടീമിന് ടെന്നീസ് വോളി ബാൾ അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ് കാപ്പിൽ കെ.ബി.എം ഷെരീഫ് ട്രോഫി സമ്മാനിക്കുന്നു