കണ്ണൂർ: പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ പ്രസിഡന്റായി ടി.പി വേണുഗോപാലനെയും സെക്രട്ടറിയായി നാരായണൻ കാവുമ്പായിയെയും തിരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന എം.കെ മനോഹരൻ സംസ്ഥാന സംഘടനാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മാറ്റം. ജോയിന്റ് സെക്രട്ടറിയായി പി.വി ബിനോയി(ഇരിട്ടി)യെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിൽ എം.കെ മനോഹരൻ, ഉത്തരമേഖല സെക്രട്ടറി ജിനേഷ് കുമാർ എരമം, ടി.എം ദിനേശൻ, ശ്രീധരൻ സംഘമിത്ര, എം.കെ വിനോദ് കുമാർ, കെ.കെ ലതിക, ശൈലജ തമ്പാൻ എന്നിവർ പ്രസംഗിച്ചു.