കണ്ണൂർ: കവി മണ്ഡലത്തിന്റെ സർഗ്ഗസംഗമം 20ന്റെ ഭാഗമായി നടത്തിയ ഗിരീഷ് പുത്തഞ്ചേരി സ്മൃതി സംഗമം കേന്ദ്ര സമിതി ചെയർമാൻ രാമകൃഷ്ണൻ കണ്ണോം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.വി മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പി. കുമാരൻ, വി.സി ചന്ദ്രൻ, കെ.വി അനില, ടി.പി നാരായണൻ, ജോളി കൊട്ടിയൂർ, കെ.പി ശ്രീകുമാരി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജോളി കുത്തുകല്ലുങ്കൽ രചിച്ച 'കചവ' കവിതാ സമാഹാരം മധുസൂദനൻ കൂത്തുപറമ്പ് പ്രകാശനം ചെയ്തു. പി. കുമാരൻ പുസ്തകാവലോകനം നടത്തി.
കവിയരങ്ങിൽ ബാബു പേരാവൂർ, കെ.ആർ കോട്ടുമങ്ങ, സുജിത് കൂറ്റേരി, കെ. അനശ്വര, പി. രാജഗോപാലൻ, കുഞ്ഞുലക്ഷ്മി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.