കാഞ്ഞങ്ങാട‌്: ജില്ലയിലെ സംസ്ഥാന ദേശീയ വടംവലി​ താരങ്ങൾക്ക് സർട്ടി​ഫിക്കറ്റ‌് വി​തരണവും അനുമോദനവും നടന്നു. 2019- 20 വർഷത്തിൽ ജില്ലയ്ക്കും സംസ്ഥാനത്തി​നും വേണ്ടി നിരവധി മെഡലുകൾ നേടിയ കാസർകോട് ജില്ലയിലെ 160 വടംവലി താരങ്ങളും പരിശീലകരും അണിനിരന്ന ഘോഷയാത്രയും നടത്തി​.

അനുമോദനയോഗം മുൻ എം.പി പി.കരുണാകരൻ ഉദ്ഘാടനം ചെയ‌്തു. വടംവലി അസോസിയേഷൻ രക്ഷാധികാരി കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി. വി.. രമേശൻ അദ്ധ്യക്ഷത വഹി​ച്ചു. പ്രൊഫ. പി രഘുനാഥ് ആമുഖ പ്രഭാഷണം നടത്തി. സിനിമ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. ദേശീയടീം പരിശീലകരായ ബാബു കോട്ടപ്പാറ , വാസന്തി, വിദ്യാലയ ടീം പരിശിലകരായ പ്രസാദ‌് (പരപ്പ) ബാലൻ(വെള്ളരിക്കുണ്ട‌്)ശ്രീധരൻ(കോടോത്ത‌്) ഷൈബിൻ (കുണ്ടം കുഴി) മുതലായവരെ കാഞ്ഞങ്ങാട് ഡിവൈ എസ‌് പി .പി കെ സുധാകരനും സ്കൂളുകൾക്കുള്ള അനുമോദനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ പി അരവിനാക്ഷനും നിർവഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ ,വടംവലി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ആർ രാമനാഥൻ ,കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ടി കെ നാരായണൻ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം എന്നിവർ പ്രസംഗി​ച്ചു. ജില്ലാ സെക്രട്ടറി ഹിറ്റ്ലർ ജോർജ് സ്വാഗതവും വൈസ് പ്രസിഡന്റ് എം. സുനിൽ നന്ദിയും പറഞ്ഞു.