കൂത്തുപറമ്പ്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കലാജാഥക്ക് കൂത്തുപറമ്പിൽ സ്വീകരണം നൽകി. ടാക്സി സ്റ്റാൻഡ് പരിസരത്ത് നഗരസഭാ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് പന്തക്ക അദ്ധ്യക്ഷത വഹിച്ചു. കെ. ധനഞ്ജയൻ, എൻ.കെ ശ്രീനിവാസൻ, സി.പി ലക്ഷ്മിക്കുട്ടി, വി.കെ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജാഥാംഗങ്ങൾ തെരുവ് നാടകം ഉൾപ്പെടെ സംഘടിപ്പിച്ചു.