കണ്ണൂർ: ആധുനികവത്ക്കരണത്തിൽ പ്രതീക്ഷയർപ്പിച്ച കണ്ണൂർ സഹകരണ സ്പിന്നിംഗ് മില്ലിന്റെ 17.5കോടിയുടെ നവീകരണ പദ്ധതിക്ക് എൻ സി ഡി സി യുടെ അംഗീകാരം. . സംസ്ഥാന സർക്കാർ വഴി തുക കൈമാറും. അഞ്ച്‌കോടി രൂപ ഈ വർഷം ലഭിച്ചു കഴിഞ്ഞു.

പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുക, ഗുണമേൻമയുള്ള നൂൽ ഉൽപ്പാദനത്തിനാവശ്യമായ പുതിയ യന്ത്രസംവിധാനങ്ങളും സാങ്കേതിക വിദ്യയും ഏർപ്പെടുത്തുക, നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കെല്ലാം പ്രത്യേക പാക്കേജുകൾ ഈ പദ്ധതിയിലുണ്ട്. ഈ നവീകരണ പദ്ധതി പൂർത്തിയാക്കുന്നതോടെ അത്യുൽപ്പാദനശേഷിയും ഗുണമേന്മയും ഉള്ള നൂലുകൾ ഉൽപാദിപ്പിക്കാൻ കഴിയും. ആഭ്യന്തര വിപണിക്കൊപ്പം വിദേശ വിപണിയും ലക്ഷ്യമിടാണിത്.

മുന്നിലുണ്ട് മികച്ച സാദ്ധ്യത

ആഭ്യന്തര, വിദേശ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള കോംബ്ഡ് നൂൽ ഉൽപാദിപ്പിക്കുക വഴി മികച്ച സാധ്യതയാണ് സഹകരണ സ്പിന്നിംഗ് മില്ലിന് തുറന്നു കിട്ടുക. നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കോംബ്ഡ് നൂലുകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഡി .എച്ച് .സി. ആർ തരം നൂലുകൾക്ക് വിദേശ വിപണിയിലടക്കം ആവശ്യക്കാർ ഏറെയാണ്. തുടർച്ചയായി വിപണനം നടത്താനുള്ള ഓർഡറുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മ്യാൻമറിലേക്കുള്ള ഇത്തരം നൂലുകൾ അയക്കുവാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞതായി ചെയർമാൻ അറിയിച്ചു.
എൻ.സി.ഡി. സിയുടെ അംഗീകാരം ലഭിച്ചതോടെ പുതു സ്വപ്‌നങ്ങൾക്ക് നിറംപകർന്നതിന്റെ സന്തോഷത്തിലാണ് സഹകരണ സ്പിന്നിംഗ് മിൽ ജീവനക്കാരും തൊഴിലാളികളും. പ്രവർത്തന നഷ്ടം ഇല്ലാത്ത നിലയിലേക്ക് മില്ലിനെ എത്തിക്കാനും ഈ പ്രവർത്തപ്രവർത്തന നഷ്ടം ഇല്ലാത്ത നിലയിലേക്ക് മില്ലിനെ എത്തിക്കാനും ഈ പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ബൈറ്റ്

ഒരു വർഷത്തിനുള്ളിൽ മില്ലിലേക്കുള്ള വിവിധ പദ്ധതികൾ പൂർത്തീകരിക്കുന്നതിനായാണ് തുക ഉപയോഗിക്കുക.പ്രതിവർഷം ശരാശരി 17കോടിയോളം രൂപയാണ് നിലവിൽ മില്ലിന്റെ വിറ്റുവരവ്. നവീകരണ പദ്ധതി പൂർത്തിയാക്കുന്നതോടെ ഇത് 24കോടിയായി ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്-എം. സുരേന്ദ്രൻ,ചെയർമാൻ, കണ്ണൂർ സഹ.. സ്പിന്നിംഗ് മിൽ

ഉയരണം

17 ൽ നിന്ന്

24 കോടിയിലേക്ക്