മാഹി: ശുദ്ധമായ വെളിച്ചെണ്ണ നിർമ്മിക്കുന്ന മന്നൻ അഗ്മാർക്ക് ഗ്രേഡ് നിർമ്മാതാവ് പള്ളൂരിലെ റോജ ഓയിൽ മിൽ ഉടമ വിപിൻകുമാറിനെ ഹരിതാമൃതം 2020 വേദിയിൽ ആദരിച്ചു. മഹാത്മ ദേശസസേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വടകര ടൗൺ ഹാളിലെ ചടങ്ങിലായിരുന്നു അനുമോദനം. മികച്ച ഭക്ഷ്യോത്പ്പാദകൻ എന്ന നിലയിൽ സി.കെ നാണു എം.എൽ.എ കീർത്തിഫലകം നൽകി. സുരക്ഷിത ഭക്ഷ്യഉത്പ്പന്നങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരവും ഭാരത സർക്കാരിന്റെ അഗ്മാർക്ക് അംഗീകാരവും ഇവർ തുടർച്ചയായി നേടിയിരുന്നു.
ചിത്രം
വിപിൻകുമാർ പള്ളൂരിനെ സി.കെ നാണു എം.എൽ.എ ആദരിക്കുന്നു