പാനൂർ: കരിയാട് ആരോഗ്യ വകുപ്പ് അനുവദിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ വ്യാജ പ്രചരണം നടത്തുന്നതായി പരാതി. കെട്ടിടത്തിനായി 10 സെന്റ് സ്ഥലവും മൂവായിരത്തോളം ചതുരശ്ര അടി വിസ്തൃതിയുമുള്ള ഇരുനില കെട്ടിടവും സൗജന്യമായി വിട്ടു നൽകിയ പുനത്തിൽ രമേശനാണ് ആരോപണം ഉന്നയിച്ചത്. കരിയാടെ രോഗികൾക്ക് ചികിത്സ തേടാൻ 5 കിലോമീറ്റർ അകലെയുള്ള മേക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് ഉണ്ടായിരുന്നത്. പുതിയ ആരോഗ്യ കേന്ദ്രം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. നാട്ടിലെ വികസന പ്രവർത്തനങ്ങളെ തിരിച്ചറിയണമെന്നും വാർത്താസമ്മേളനത്തിൽ പുനത്തിൽ രമേശൻ, കെ.കെ ഭരതൻ, കല്ല റാട്ടുമ്മൽ കൃഷ്ണൻ എന്നിവർ പറഞ്ഞു.