തൃക്കരിപ്പൂർ:പ്രശസ്ത തമിഴ് നടൻ വിജയിനെ അറസ്റ്റ് ചെയ്തതിലുള്ള വിയോജിപ്പ് ശരീരത്തിൽ കോറിയിട്ട ചിത്രങ്ങളിലൂടെ പ്രകടമാക്കി അശോകൻ പെരിങ്ങാരയുടെ പ്രതിഷേധം.പ്രശസ്ത ശിൽപ്പി സുരേന്ദ്രൻ കൂക്കാനമാണ് അശോകന്റെ ശരീരത്തിൽ പ്രതിഷേധചിത്രം ഒരുക്കിയത്.

ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ വ്യത്യസ്ത പ്രതിഷേധം അശോകനിൽ നിന്ന് ഇതാദ്യമല്ല. ചീമേനിയിൽ നിന്ന് കാസർകോട് വരെ പിറകോട്ടു നടന്നും ചെറുവത്തൂർ നഗരത്തിൽ ശവമായി കിടന്നും തലയിൽ അടുപ്പുകൂട്ടിയുമൊക്കെ നേരത്തെ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട് ചീമേനിക്കടുത്ത പെരിങ്ങാര സ്വദേശിയായ ഇദ്ദേഹം. ഇന്നലെ തൃക്കരിപ്പൂരിൽ നടന്ന പരിപാടി രാജൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു.വൽസൻ പിലിക്കോട് അദ്ധ്യക്ഷത വഹിച്ചു. --