ഇരിട്ടി: എടക്കാനം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 16 മുതൽ 19വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 16ന് വൈകീട്ട് അഞ്ചു മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, 17ന് ആറു മണിക്ക് കാഴ്ചവരവ്, എട്ട് മണിക്ക് ഇളനീരഭിഷേകം, സാംസ്‌കാരിക സമ്മേളനം, മോഹനൻ മാനന്തേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം. 18ന് ഏഴ് മണി മുതൽ കലാപരിപാടികൾ, 19ന് എട്ട് മണിക്ക് തിടമ്പ് നൃത്തം.