ഇരിട്ടി : പയഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരുകുടുംബത്തിലെ പിഞ്ചു കുട്ടിയടക്കം നാലുപേർക്ക് പരിക്കേറ്റു. കേളകം സ്വദേശികളായ കുന്നപ്പള്ളി ആൽഡ്രിൻ (23 ), ക്ലാരമ്മ (54 ), അഞ്ജു (24 ) ഒരുവയസ്സുകാരി ലിസ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
തിങ്കളാഴ്ച വൈകുന്നേരം 4 .30 തോടെ ഇരിട്ടി പേരാവൂർ റോഡിൽ പയഞ്ചേരി സ്‌കൂളിന് സമീപമായിരുന്നു അപകടം . കേളകത്തുനിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ വെള്ളമൊഴുകിയുണ്ടായ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഈ ഭാഗത്ത് മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിനിരുവശവും വെള്ളം ഒഴുകിയുണ്ടായ കുഴികളിലേക്ക് വാഹനങ്ങൾ വീഴുന്നതാണ് ഏറെ അപകടങ്ങൾക്കും കാരണമാകുന്നത്.

( പടം പയഞ്ചേരിയിൽ നിയന്ത്രം വിട്ട് തലകീഴായി മറിഞ്ഞ കാർ )