തളിപ്പറമ്പ്: യോഗം ജനറൽ സെക്രട്ടറിയെയും നേതാക്കളെയും പരസ്യമായി അവഹേളിക്കുന്ന വി.പി ദാസന്റെ നേതൃത്വത്തിലുള്ള യൂണിയൻ പിരിച്ച് വിടണമെന്ന് ആവശ്യം. എസ്.എൻ.സി.പി യോഗം തളിപ്പറമ്പ് യൂണിയൻ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ ആലക്കോട് ശാഖ യോഗം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ആവശ്യമുന്നയിച്ചത്. യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. മഞ്ചേരി രാജൻ ഉദ്ഘാടനം ചെയ്തു. മുൻ യോഗം കൗൺസിലർ കെ.കെ ധനേന്ദ്രൻ, മുൻ പ്രസിഡന്റ് കെ. ഭരതൻ, മുൻ യോഗം ഡയറക്ടർ എം.കെ രാജീവൻ. രവീന്ദ്രൻ, യൂണിയൻ കൗൺസിലർ പീതാംബരൻ, ടി.എ ചന്ദ്രൻ, പി.കെ ശ്രീനിവാസൻ, പ്രാപ്പൊയിൽ വിശ്വംഭരൻ, കൊയ്യക്കി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മനോജ് ആമുഖപ്രഭാഷണം നടത്തി. മുൻ യൂണിയൻ പ്രസിഡന്റ്, വി. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയനിലെ മൺമറഞ്ഞ് പോയ നേതാക്കൾക്കും അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി.