പയ്യാവൂർ: പ്രളയ ദുരന്തം ബാക്കി വച്ച കണ്ടകശ്ശേരി പാലം പുതുക്കി പണിയണമെന്ന നാട്ടുകാരുടെ ആവശ്യവുമായി നാട്ടുകാർ. രണ്ട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാലം അധികാര തർക്കത്തിന്റെ പേരിൽ അവഗണന നേരിടുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വർഷങ്ങളായി ആരും തിരിഞ്ഞു നോക്കാതെ തകർന്നു കൊണ്ടിരിക്കുന്ന പാലത്തിൽ കൂടിയുള്ള യാത്രയിൽ ജനം ആശങ്കയിലാണ്.. ജീവൻ കൈയിലെടുത്തു കൊണ്ടുള്ള യാത്രയിൽ അധികൃതർ കണ്ണ് തുറന്നില്ലെങ്കിൽ വലിയൊരു ദുരന്തവാർത്ത കണ്ടകശേരിയെ തേടിയെത്തുമെന്നാണ്

ഇവർ പറയുന്നത്.

ബൈറ്റുകൾ

ഇത്തവണ രണ്ട് വെള്ളപ്പൊക്കം പാലം നേരിട്ടു. പാലത്തിന്റെ കേടുപാടുകൾ മന്ത്രി ഇ. പി. ജയരാജന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പാലവും സന്ദർശിച്ചിരുന്നു'. നടപടികൾ ഉണ്ടായില്ലോ-കെ.ശ്രീജ, പഞ്ചായത്ത് പ്രസിഡന്റ്, പടിയൂർ

'ഇരുപത്തഞ്ച് വർഷം പഴക്കമുള്ള പാലത്തിലൂടെയുള്ള ബസ്സുകളുടെയും വലിയ വാഹനങ്ങളുടെയും യാത്ര ഏറെ ദുഷ്‌കരമാണ്. കൈ വരി തകർന്നതും വിള്ളൽ വീണതും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി എന്നല്ലാതെ നാട്ടുകാർ ചേർന്നാണ് കേടുപാടുകൾ തീർക്കുന്നത്'-ഫാദർ ഷാജി വടക്കേതൊട്ടിയിൽ,സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ,കണ്ടകശ്ശേരി

'രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് കണ്ടകശ്ശേരി. ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും യാതൊരു സഹായവും ഇല്ല.നാട്ടുകാരാണ് പാലം തകരുമ്പോൾ വീണ്ടും കല്ലും മണ്ണും മുളയും ഉപയോഗിച്ച് അറ്റകുറ്റപണി നടത്തുന്നത്. എത്രയും വേഗം പുതിയൊരു പാലം പണിയണം-ഡെയ്‌സി , പഞ്ചായത്ത് പ്രസിഡന്റ് , പയ്യാവൂർ

പയ്യാവൂർ,പടിയൂർ പഞ്ചായത്തിന്റെ കീഴിൽ കൂടി ഉൾപ്പെടുന്ന പാലം ഇരിക്കൂർ ബ്ലോക്കിലാണ്. പയ്യാവൂർ പഞ്ചായത്ത് ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎ കെ..സി..ജോസഫിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലോ-
അനിൽകുമാർ ആലത്ത് പറമ്പ് , ബ്ലോക്ക് വൈസ് പ്രസിഡന്റ് , ഇരിക്കൂർ.