കണ്ണൂർ: 'ഞാൻ പൗരൻ, പേര് ഭാരതീയൻ' എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽയാത്ര നാളെ കണ്ണൂരിലെത്തും. സ്റ്റേഡിയം കോർണറിൽ വൈകീട്ട് നാലിന് നടക്കുന്ന സ്വീകരണ സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. താവം ഗ്രാമവേദിയുടെ പ്രതിരോധത്തിന്റെ പാട്ടുകൾ, സാംസ്‌കാരിക സമ്മേളനം എന്നിവയ്ക്ക് ശേഷം 6.30ന് ഞാൻ പൗരൻ, പേര് ഭാരതീയൻ എന്ന നാടകം അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ജില്ല ചെയർമാൻ സുരേഷ് കൂത്തുപറമ്പ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം. പ്രദീപ്കുമാർ, ജില്ല സെക്രട്ടറി പി.സി രാമകൃഷ്ണൻ, എം. രത്നകുമാർ എന്നിവർ സംബന്ധിച്ചു.