കൂത്തുപറമ്പ്: സി.പി.ഐ നേതാവായിരുന്ന എ.കെ.സി ഗോപാലന്റെ സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റിന് 2018-19 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മാങ്ങാട്ടിടം പഞ്ചായത്തിൽ നിന്നും കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്കാണ് എന്റോവ്മെന്റ് നൽകുക. ഉയർന്ന മാർക്ക് ലഭിച്ച മൂന്ന് കുട്ടികളെയാണ് പരിഗണിക്കുക. അർഹർ എസ്.എസ്.എൽ.സി ബുക്കിന്റെയും ക്ഷേമനിധി പാസ്ബുക്കിന്റെയും കോപ്പി സഹിതം 29 ന് മുൻപ് അപേക്ഷിക്കണം. വിലാസം: എ. രാജൻ, സെക്രട്ടറി, എ.കെ.സി ഗോപാലൻ സ്മാരക എൻഡോവ്മെന്റ് കമ്മറ്റി, ദേശബന്ധു, മാങ്ങാട്ടിടം (പി.ഒ)