കാസർകോട് : കാറിൽ ചന്ദനകൊമ്പുകളുമായി പോകുകയായിരുന്ന യുവാവിനെ അമ്പലത്തറ പൊലീസ് പിടികൂടി.കാറിൽ കൂടെയുണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടു. അമ്പലത്തറയിലെ മുനീറി (34) നെയാണ് അമ്പലത്തറ എസ് ഐ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തത്.

22 കിലോയോളം തൂക്കം വരുന്ന ചന്ദനമരത്തിന്റെ മുറിച്ചെടുത്ത കൊമ്പുകളാണ് കാറിൽ നിന്ന് കണ്ടെടുത്തത്. മുനീറിന്റെഷവർലെ ബീറ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലത്തറ മീങ്ങോത്ത് പാലത്തിനടുത്ത് വാഹന പരിശോധന നടത്തുന്നതിനിടെ എത്തിയ കാറിന് എസ്ഐയും സംഘവും. കൈ കാണിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. പിന്തുടർന്നാണ് പൊലീസ് ഈയാളെ പിടികൂടിയത്. കാറിൽ നിന്ന് ഓടിപ്പോയ രണ്ടുപേർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.