കണ്ണൂർ : കർഷക രാഷ്ട്രീയ മുന്നേറ്റത്തെ പിറകിൽ നിന്നു കുത്തുകയാണ് ജോസഫ് വിഭാഗം ചെയ്തതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.. മാണി എം..പി പറഞ്ഞു.. കേരള കോൺഗ്രസ് എം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന ശക്തികളും കർഷക രക്ഷക്കായുള്ള ജനകീയ പോരാട്ടങ്ങളും വിഭജിക്കപ്പെടരുത് എന്ന ഉന്നതമായ ലക്ഷ്യമാണ് കെ. എം.. മാണി കാത്തുസൂക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഒന്നിച്ചു നിന്നിട്ടും പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കുകയും പിളർന്ന് പോയിട്ട് രാഷ്ട്രീയ അഭയം തേടിവരുകയും ചെയ്ത ജോസഫ് വിഭാഗത്തെ കൈനീട്ടി കേരള കോൺഗ്രസ് എം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു..
ഏപ്രിൽ 29ന് കോട്ടയത്ത് ചേരുന്ന കെ.. എം.. മാണി സ്മൃതി സംഗമത്തിന്റെ പ്രചാരണം കുറിച്ചാണ് കൺവെൻഷൻ നടത്തിയത്.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു..തോമസ് ചാഴികാടൻ എം..പി, റോഷി അഗസ്റ്റിൻ എം.. എൽ. എ, ഡോ.. എൻ.. ജയരാജ് എം.. എൽ.. എ, പി..ടി.. ജോസ്, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, ജോയ്സ് പുത്തൻപുര, ജോർജ് കുട്ടി ഇരുമ്പുകുഴി, മോളി ജോസഫ് എന്നിവർ പ്രസംഗിച്ചു..