ചീമേനി: അണ്ടോൾ കുന്നുമ്മൽ പുതിയറക്കാൽ ചെറളത്ത് ഭഗവതിക്ഷേതം കളിയാട്ട മഹോത്സവം ഈ മാസം 22മുതൽ 25 വരെ നടക്കും. 21 ന് രാവിലെ 10 മണിക്ക് പുലിയന്നൂർ ചെറുപ്പക്കോട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്ന് വേളൂർ പാലാട്രയിൽ നിന്ന് കലവറ നിറയ്‌ക്കൽ ഘോഷയാത്ര. 22 ന് കിണാവൂർ അയ്യപ്പക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവരും. രാത്രി 10 മണിക്ക് നൃത്ത പരിപാടി. 23 ന് രാത്രി 7.30 ന് തിടങ്ങൽ. തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റം. 24 ന് ഉച്ചയ്‌ക്ക് 2 മണിക്ക് ചങ്ങനും പൊങ്ങനും ദേവകൂത്തും അരങ്ങിലെത്തും.രാത്രി 10 മണിക്ക് ഗാനമേള.25 ന് പുലിയൂർ കണ്ണൻ തെയ്യത്തിന്റെ പുറപ്പാട്. ഉച്ചയ്‌ക്ക് 3 മണിക്ക് പ്രധാന ആരാധനമൂർത്തിയായ ചെറളത്ത് ഭഗവതിയുടെ പുറപ്പാട്. ഉത്സവദിനങ്ങളിൽ ഉച്ചയ്‌ക്കും രാത്രിയിലും അന്നദാനമുണ്ടാകും.