കൂത്തുപറമ്പ്: കണ്ണവം വനമേഖലയിൽ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം വിവാദമാകുന്നു. വന്യമൃഗങ്ങൾ കുറഞ്ഞ കണ്ണവം വനത്തിൽ സഫാരി പാർക്ക് സ്ഥാപിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പേറിയിരിക്കുന്നത്.
കണ്ണവം വനമേഖലയിൽ കാട്ടാന, കാട്ട് പോത്ത്, പന്നി, തുടങ്ങിയ വന്യമൃഗങ്ങൾ മാത്രമാണുള്ളത്. അക്രമകാരികളായ പുലി,കടുവ, കരടി,എന്നിവ അപൂർവ്വമാണ്. പ്രകൃതി ഭംഗി ആസ്വദിക്കാം എന്നതിനപ്പുറം മറ്റു വന്യമൃഗങ്ങളെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള നീക്കം അശാസ്ത്രീയമായിരിക്കുമെന്നാണ് നാട്ടുകാരുടെയും, പരിസ്ഥിതി സംഘടനകളുടെയും അഭിപ്രായം.
എതിർവാദങ്ങൾ
ഫോറസ്റ്റ് കംഫർട്ട് കൺവർവേഷൻ നിയമത്തിന് എതിര്
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കുള്ള സാദ്ധ്യതയും കുറവ്
ആദിവാസികളുടെ ജീവിതസാഹചര്യത്തിന് എതിരാകും
കൂടുതലും പ്ളാന്റേഷൻ ഏരിയ
പെരുവ,കണ്ണവം പുഴകളുടെ ആവാസ വ്യവസ്ഥയെ ബാധിക്കും.
കണ്ണവം വനത്തിനകത്ത് ആദിവാസി കോളനികൾ :25
കണ്ണവം വനമേഖലയിൽ സഫാരി പാർക്കിന് പകരം ഇക്കോ പാർക്ക് സ്ഥാപിക്കണം-നാട്ടുകാർ