കാസർകോട്:ഇതരസംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിച്ച് രക്ഷപ്പെട്ട ആൾ സി സി ടി വി കാമറയിൽ കുടുങ്ങി. ബദിയടുക്ക ടൗണിലെ ഒരു കെട്ടിടത്തിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ താഴത്തെ നിലയിൽ സൂക്ഷിച്ച ബാഗിലുണ്ടായിരുന്ന പതിമൂന്നായിരത്തിലധികം രൂപയാണ് മോഷണം പോയത്. ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി.

ഈ കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലിലെ സി സി ടി വി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് മുറിക്കകത്തേക്ക് പോകുന്നതും പണമെടുത്ത് ഓടുന്നതും സി സി ടി വിയിൽ പതിഞ്ഞു. കന്യാപ്പാടി, മാന്യ തുടങ്ങിയ ഭാഗങ്ങളിൽ ഇതരസംസ്ഥാനതൊഴിലാളികൾ ജോലി ചെയ്യുന്ന കെട്ടിടങ്ങളിൽ നിന്ന് ഇതേ രീതിയിലുള്ള മോഷണം നടന്നിരുന്നു.