കണ്ണൂർ: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് സഹനാത്ത് വാർഷിക പ്രഭാഷണം 15ന് തുടങ്ങും. 20 വരെ നീളുന്ന പരിപാടി ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് കാമ്പസിൽ വൈകീട്ട് ഏഴിന് ആരംഭിക്കും. വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. 15ന് ഏഴിന് മുഖ്യരക്ഷാധികാരി സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ ഉദ്ഘാടനം ചെയ്യും. 16ന് വി.കെ അബ്ദുൾ ഖാദർ മൗലവി, 17ന് സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസലിയാർ 18,19 ന് സമസ്ത സെക്രട്ടറി പി.പി ഉമർ മുസലിയാർ കൊയ്യോട് എന്നിവർ ഉദ്ഘാടനം ചെയ്യും. സമാപന ദിവസം സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.പി അബൂബക്കർ ഹാജി, അനസ് ഹുദവി അരിപ്ര, എ.ടി മുസ്തഫ ഹാജി, കബീർ കണ്ണാടിപ്പറമ്പ്, മുബാറക് ഹുദവി വെങ്ങര എന്നിവർ സംബന്ധിച്ചു.