പയ്യന്നൂർ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗിന്റെ നേതൃത്വത്തിൽ കണ്ണൂർ-​ കാസർകോട് ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ കലോത്സവം ​ 'മികവ്' ​28, 29 തീയതികളിൽ എടാട്ട് ശ്രീനാരായണ ഇംഗ്ലീഷ് സ്‌കൂളിൽ നടക്കും. 28ന് രാവിലെ 9.30ന് പതാക ഉയർത്തൽ, രജിസ്‌ട്രേഷൻ, ഓഫ് സ്‌റ്റേജ് ഇനങ്ങളുടെ മത്സരം എന്നിവയും 29 ന് രാവിലെ 9.30 മുതൽ സ്‌റ്റേജ് മത്സര പരിപാടികളും ആരംഭിക്കും.
രാവിലെ 10.30ന് സോഷ്യോ ഇക്കണോമിക് ഡെവലപ്‌​മെന്റ് കൗൺസിൽ ചെയർമാൻ ഡോ. രാജേഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്യും. കേന്ദ്രീയ വിദ്യാലയ അദ്ധ്യാപകനും അവാർഡ് ജേതാവുമായ എം. മധുസൂദനൻ വിശിഷ്ടാതിഥിയാകും. രണ്ടു ദിനങ്ങളിലായി നടക്കുന്ന 'മികവ്​' കലോത്സവത്തിൽ നാന്നൂറിലേറെ വിദ്യാർഥികൾ പങ്കെടുക്കും. എൻ.ഐ.ഒ.എസ് കോ​ ഓർഡിനേറ്റർ എം.കെ രാജീവൻ സ്വാഗതവും ചെയർമാൻ സുരേഷ് നന്ദിയും പറയും.