പയ്യാവൂർ : പയ്യാവൂർ ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ ചൂളിയാട് നിവാസികളുടെ ഓമനകാഴ്ച്ചയും വൈകുന്നേരം 5 മണിയോട് കൂടി തിരുവെഴുന്നള്ളത്തും തിരുനൃത്തവും നടന്നു.തുടർന്ന് പയ്യാവൂർ നിവാസികളുടെയും കൈതപ്രം നിവാസികളുടെയും ഊട്ട് കാഴ്ച്ചയും ,വൈകിട്ട് 7 മണിയോടുകൂടി ക്ഷേത്രത്തിൽ ഇന്നലെ സപര്യരാജ് രാമപുരം ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. തുടർന്ന് സാംസ്‌കാരിക സമ്മേളനം സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നടൻ ജയ്‌സൺ ചാക്കോ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് രാമചന്ദ്രൻ അവതരിപ്പിച്ച ഭക്തിഗാനസുധയുണ്ടാമുണ്ടായി.