പയ്യന്നൂർ: പതിനാല് കോടി രൂപ ചെലവിൽ പയ്യന്നൂരിൽ നിർമ്മിക്കുന്ന കോടതി സമുച്ചയത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ സംഘാടക സമിതി രൂപീകരിച്ചു. പ്രവർത്തി ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പയ്യന്നൂർ മുൻസിഫ് കോടതി പരിസരത്ത് ചേർന്ന സംഘാടക സമിതി യോഗം പയ്യന്നൂർ എം.എൽ.എ സി. കൃഷ്ണൻ (ചെയർമാൻ), അഡ്വ. സി.വി രാമകൃഷ്ണൻ (കൺവീനർ), അഡ്വ. ശശി വട്ടക്കൊവ്വൽ, അഡ്വ. കെ. വിജയകുമാർ, പി. പ്രഭാകരൻ, വി. രാജഗോപാലൻ (വൈസ് ചെയർമാൻ) ടി.വി അജയകുമാർ, സി.കെ ഗോപിനാഥൻ, കെ. വേണുഗോപാലൻ(ജോയിന്റ് കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.