പയ്യന്നൂർ: അക്രമങ്ങൾ ആര് നടത്തിയാലും നാടിന് നാണക്കേടാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പയ്യന്നൂരിൽ അക്രമങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊന്നും ന്യായീകരിക്കാൻ കഴിയില്ല. കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും എം.പി. ആവശ്യപ്പെട്ടു. ഡി.കെ ഗോപിനാഥ്, വി.സി നാരായണൻ, കെ.വി ഭാസ്‌കരൻ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.