ചീമേനി: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ ബന്ധുവീടുകളിൽകണ്ടെത്തി. അത്തൂട്ടിയിലെ പതിനേഴുകാരിയെയും ചെങ്ങറ കോളനിയിലെ പത്തൊമ്പതുകാരിയെയുമാണ് പൊലീസ് അന്വേഷിക്കുന്നതിടെ ബന്ധുവീടുകളിൽകണ്ടെത്തിയത്. കത്തെഴുതി വച്ചാണ് പെൺകുട്ടികൾ ഫെബ്രുവരി 11ന് അപ്രത്യക്ഷരായത്.