എംപ്‌ളോയബിലിറ്റി സെന്ററിൽ അഭിമുഖം
കാസർകോട്: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 15ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ടീം ലീഡർ, ഓഫീസ് ഇൻ ചാർജ്, ബ്രാഞ്ച് മാനേജർ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. പത്താംതരം യോഗ്യയുള്ളവർക്ക് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കും പ്ലസ്ടുവിൽ കുറയാത്ത യോഗ്യതയയുള്ളവർക്ക് ടീം ലീഡർ, ഓഫീസ് ഇൻ ചാർജ്, ബ്രാഞ്ച് മാനേജർ തസ്തികകളിലേക്കും അപേക്ഷിക്കാം.ഫോൺ : 04994297470, 9207155700 .
സൂര്യാഘാതമേൽക്കാൻ സാധ്യത
കാസർകോട്: പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യഘാതം ഏൽക്കുവാൻ സാധ്യതയുണ്ട്. അതിനാൽ പകൽ സമയത്ത് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്നുവരെ വിശ്രമവേളയായിരിക്കുമെന്ന് ലേബർ കമ്മിഷണർ ഉത്തരവിറക്കി. ഈ ഉത്തരവ് ഫെബ്രുവരി 20 മുതൽ ഏപ്രിൽ 30 വരെ ബാധകമാണ്. സമുദ്ര നിരപ്പിൽ നിന്നും 3000 അടിയിൽ കൂടുതൽ ഉയരമുള്ള മേഖലകളിൽ ഈ ഉത്തരവ് ബാധകമല്ല.