ചെറുവത്തൂർ: മുസ്ലിംലീഗ് നേതാവ് തുരുത്തിയിലെ എൻജിനിയർ ടി.പി. മൂസക്കുട്ടി (76) നിര്യാതനായി. മുസ്ലീം ലീഗിന്റെ അവിഭക്ത കണ്ണൂർ ജില്ലാ കൗൺസിലർ, ചെറുവത്തൂർ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ സജീവമായിരുന്നു. പൊതുമേഖലാ സ്ഥാപനമായിരുന്ന സെറാമിക്സ് ആന്റ് ക്ലേ ഫാക്ടറിയുടെ എംഡി, ചെറുവത്തൂർ തുരുത്തി ജമാഅത്ത് കമ്മിറ്റിയുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ആയിഷ. മക്കൾ: വി. ഷഫീഖ്, ഹാഷിം, നസരിയ്യ, നഫീസത്ത്, നജീമ. മരുമക്കൾ: വി.കെ. അയ്യൂബ് (പടന്ന), റഫീഖ് (കോഴിക്കോട്), മുഹമൂദ് (ബെംഗളൂരു). വേളാപുരം മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ടി.പി. കുഞ്ഞിബിയുടെയും മകനാണ്. സഹോദരങ്ങൾ: ടി.പി. അബ്ദുൾ റസാക്ക് ഹാജി, അബ്ദുൾ കലാം, ദൈനബി, കുഞ്ഞായിസ.