കണ്ണൂർ: വൈസ് മെൻ ക്ലബ്ബിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി 2019-2020 കാരുണ്യ വർഷമായി ആചരിക്കും. നിർദ്ധനരായവർക്ക് സഹായം നൽകുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. 16ന് മാങ്ങാട് ലക്‌സോട്ടിക്ക കൺവെൻഷൻ സെന്ററിൽ കാരുണ്യ പ്രവർത്തനത്തിന്റെ തുടക്കം കുറിക്കും. കിഡ്‌നി രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്, ക്യാൻസർ രോഗനിർണയ ക്യാമ്പ്, ഡയാലിസിസിന് വിധേയമാകുന്നവർക്ക് തുക വിതരണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠന സഹായം, ട്രാഫിക്ക് അവെയർനസ് ക്ലാസ്, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ,പ്ലാസ്റ്റിക് നിർമാർജനബോധവത്ക്കരണ പരിപാടി എന്നിവയാണ് ഈ വർഷത്തെ കർമ്മപദ്ധതികൾ.വാർത്താസമ്മേളനത്തിൽ ടി. കെ.രമേശ് കുമാർ, പി.പി.സുരേഷ്, രാജേഷ് ഗോപാൽ, പി.സി.അശോകൻ, ഇ.കെ.അജിത് കുമാർ എന്നിവർ സംബന്ധിച്ചു.