നീലേശ്വരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മുൻ മന്ത്രിയുമായിരുന്ന എൻ.കെ.ബാലകൃഷ്ണന്റെ ജന്മദിനാഘോഷം ഇന്ന് നടക്കും. തളിയിൽ ശിവക്ഷേത്രപരിസരത്തെ പാലസ് ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് കെ.പി.സി.സി.പ്രസി ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ.സി.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും.രാജ് മോഹൻ ഉണ്ണിത്താൻ എം.പി. സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.ഖാദർ മാങ്ങാട് എൻ.കെ.അനുസ്മരണ പ്രഭാഷണം നടത്തും.രാ ത്രി 8 മണിക്ക് ചെങ്ങന്നൂർ ശ്രീകുമാർ നയിക്കുന്ന ഗാനമേളയുമുണ്ടാകും. ആഘോഷത്തിന് മുന്നോടിയായി വൈകുന്നേരം 3 മണിക്ക് എൻ.കെ.ബി, എം.എ.യു.പി സ്ക്കൂൾ പരിസരത്ത് നിന്ന് ഘോഷയാത്ര നടക്കും.

നാളെ രാവിലെ 10 മണിക്ക് റോട്ടറി നാളിൽ നടക്കുന്ന സെമിനാർ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ മുഖ്യാതിഥിയായിരിക്കും. ഉച്ചയ്‌ക്ക് നടക്കുന്ന സഹകരണ സെമിനാർ സഹകരണ സംഘം രജിസ്ട്രാർ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്യും. എൻ.മഹേന്ദ്ര പ്രതാപ് അദ്ധ്യക്ഷത വഹിക്കും.