തലശ്ശേരി: സി.എച്ച് സെന്റർ ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പി.എ റഹ്മാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് മലപ്പുറം കൽപകഞ്ചേരി സ്വദേശി എ.പി അബ്ദുൾ സമദ് അർഹനായി. പുരസ്‌കാര സമർപ്പണവും അനുസ്മരണ സമ്മേളനവും നാളെ രാവിലെ 10ന് തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ ലോട്ടസ് കൺവെൻഷൻ സെന്ററിൽ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ. സൈനുൽ ആബിദ് അദ്ധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി പി.എ റഹ്മാൻ മേഴ്‌സി വില്ലേജ് പദ്ധതിയുടെ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്‌കാരം സമർപ്പിക്കും. പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീർ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. സി.എച്ച് സെന്റർ ലൈഫ് മെമ്പർഷിപ്പ് വിതരണം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. കെ. മുരളീധരൻ എം.പി, പി.വി അബ്ദുൾ വഹാബ് എം.പി എന്നിവർ അനുമോദന പ്രസംഗം നടത്തും. കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ​ പി.എ റഹ്മാൻ അനുസ്മരണം നടത്തും. മെഡിക്കൽ എയ്ഡ് കിറ്റ് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ. സൈനുൽ ആബിദ്, അഡ്വ. കെ.എ ലത്തീഫ്, അഡ്വ. പി.വി സൈനുദ്ദീൻ, പി. അബൂബക്കർ, എ.കെ ആബൂട്ടി ഹാജി, കെ.പി അബ്ദുൾ ഗഫൂർ, റഹ്ദാദ് മൂഴിക്കര, എം.പി മുനീർ, ജാഫർ ചമ്പാട് എന്നിവർ പങ്കെടുത്തു.