തളിപ്പറമ്പ്: ബാങ്ക് സെക്രട്ടറിയെ കാബിനിൽ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്ത സംഭവത്തിൽ ജീവനക്കാരായ നാലു പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സീനിയർ ക്ലർക്ക് കെ.സി തിലകൻ, ബ്രാഞ്ച് മാനേജർ ഇൻ ചാർജ് സി. അഭിലാഷ്, അറ്റൻഡർ സുനോജ്, പിഗ്മി കളക്ടർ വിനോദ് എന്നിവരുടെ പേരിലാണ് ഐ.പി.സി 353, പൊതുമുതൽ നശിപ്പിക്കൽ, പി.ഡി.പി.പി വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ബാങ്ക് സെക്രട്ടറി ടി.വി പുഷ്പകുമാരിയുടെ പരാതിയിലാണ് കേസ്. 11ന് രാവിലെയായിരുന്നു സംഭവം. തിലകന്റെ പേരിലുള്ള ഒരു അക്കൗണ്ട് സെക്രട്ടറി മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തിലകനും വിനോദ്, അഭിലാഷ്, സുനോജ് എന്നിവർ ചേർന്ന് സെക്രട്ടറിയുടെ കാബിനിൽ കയറി അകത്ത് നിന്ന് പൂട്ടുകയും റൂമിലെ കസേരകൾ വലിച്ചിട്ട് അക്രമം കാട്ടുകയും ചെയ്തത്. അകത്ത് തടഞ്ഞുവെച്ച സെക്രട്ടറിയെ ഫോൺ ചെയ്യാൻ പോലും അനുവദിച്ചില്ല. റൂമിനകത്തെ കുടിവെള്ളം സൂക്ഷിച്ച പാത്രം അടിച്ചു തകർക്കുകയും ചെയ്തു. വിവരമറിഞ്ഞ്‌ പൊലിസ് സ്ഥലത്തെത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് സെക്രട്ടറി രേഖാമൂലം പൊ
ലീസിൽ പരാതി നൽകിയത് പ്രകാരമാണ് കേസെടുത്തത്.