പയ്യന്നൂർ: പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക് കോളേജിലെ കുട്ടികൾ രക്തദാന ക്യാമ്പ് നടത്തി. നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും റെഡ് റിബൺ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ 40 യൂണിറ്റ് രക്തം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് രക്ത ബാങ്കിലേക്ക് സംഭാവന ചെയ്തു. പ്രിൻസിപ്പാൾ കെ.പി മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഐ.വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനു ജോസഫ് ക്ലാസെടുത്തു. രക്തബാങ്ക് ജീവനക്കാരായ ബെന്നി, പ്രേമരാജ്, വളണ്ടിയർ സെക്രട്ടറിമാരായ എം.വി അനുഗ്രഹ, പി.കെ ശിശിര, ജാൻവി കൃഷ്ണ, കെ. അശ്വതി എന്നിവർ നേതൃത്വം നൽകി. വളണ്ടിയർ സെക്രട്ടറി ജാൻവി കൃഷ്ണൻ നന്ദി പറഞ്ഞു.