പയ്യന്നൂർ: വെള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പയ്യന്നൂർ കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന പച്ചക്കറി ക്ലസ്റ്ററിന്റെ വിളവെടുപ്പ് രാമങ്കുളം സമന്വയ ക്ലബ്ബ് പരിസരത്ത് ഉദ്ഘാടനം ചെയ്തു. വെള്ളൂർ വില്ലേജിനെ പച്ചക്കറി ഗ്രാമമാക്കാൻ മുപ്പതോളം കർഷകർ സ്വന്തമായും ഗ്രൂപ്പായും പന്ത്രണ്ടര ഏക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. വിളവെടുപ്പ് സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ എം.കെ ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. സുനീഷ് സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. തങ്കമണി സ്വാഗതം പറഞ്ഞു.