കണിച്ചാർ: ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണിച്ചാർ, പൂളക്കുറ്റി, കൊളക്കാട് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. ഹോട്ടലുകൾ, മാംസ വ്യാപാര കേന്ദ്രങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ജെ അഗസ്റ്റിൻ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ കമ്മത്ത്, റിയാസ് അലി, എം. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.