തലശ്ശേരി: പൊന്ന്യം ശ്രീ കാട്ടിൽ അടൂട മീപ്പുര തിരുവപ്പന മഹോത്സവത്തിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. തുടർന്ന് മുത്തപ്പൻ മലയിറക്കൽ കർമ്മവും നേർച്ച വെള്ളാട്ടങ്ങളുമുണ്ടായി. വിവിധ കലാപരിപാടികളും അരങ്ങേറി. ഇന്ന് വൈകീട്ട് 4ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ നടക്കും. രാത്രി 10 മണിക്ക് കളിക പാട്ട്. 15 ന് വൈകീട്ട് കാഴ്ച ഘോഷയാത്ര നടക്കും.16 ന് ഗുളികൻ, ഭഗവതി, ശാസ്തപ്പൻ, ഘണ്ട കർണ്ണൻ, തിരുവപ്പന, വിഷ്ണുമൂർത്തി തിറകൾ കെട്ടിയാടും വൈകീട്ട് മൂന്ന് മണിക്ക് കലശം വരവ്. ഉച്ചക്ക് അന്നദാനം. 1.30 ന് മുത്തപ്പന്റെ ദേശാടനം രാത്രി 7 മണിക്ക് ആറാട്ടിന് ശേഷം കൊടിയിറക്കൽ.